Skip to main content

റീല്‍സ് മത്സരം

സാമൂഹ്യനീതി വകുപ്പ്  മുതിര്‍ന്നപൗര•ാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി   റീല്‍സ് മത്സരങ്ങള്‍ക്കായി എന്‍ട്രികള്‍ ക്ഷണിച്ചു.   കുട്ടികളും മുതിര്‍ന്ന പൗര•ാരും (അപ്പുപ്പന്‍/അമ്മുമ്മ) ഉള്‍പ്പെടുന്നതായിരിക്കണം റീല്‍സ്.    വീഡിയോയുടെ ദൈര്‍ഘ്യം 60 സെക്കന്റില്‍  കവിയരുത്.  ഏത് രൂപത്തിലും (ഫിക്ഷന്‍, ഡോക്യുമെന്ററി മുതലായവ) ക്യാമറ സജ്ജീകരണമോ ഉപയോഗിച്ച് (എം.പി4 ഫോര്‍മാറ്റില്‍ മൊബൈല്‍ ക്യാമറയിലോ, ചിത്രീകരിക്കാം). സാമൂഹ്യനീതി വകുപ്പിന്റെ മുതിര്‍ന്ന പൗര•ാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനാചരണം-റീല്‍സ് കോമ്പറ്റീഷന്‍സ് 2025 തലക്കെട്ടോടുകൂടി  പേര്, വിലാസം, ടെലഫോണ്‍, മൊബൈല്‍ നമ്പര്‍   സഹിതം sjdoldageday@gmail.com ല്‍  അയയ്ക്കണം. എന്‍ട്രികള്‍ ഓണ്‍ലൈനായി അയക്കാം. അവസാന തീയതി  ജൂണ്‍ 10.  
മറ്റേതെങ്കിലും അവാര്‍ഡ് ലഭിച്ചിട്ടുള്ളതോ, സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടതോ ആയ കലാസൃഷ്ടികള്‍   പരിഗണിക്കുന്നതല്ല. മത്സരഫലം വരുന്നതുവരെ   വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കാന്‍ പാടുള്ളതല്ല. മത്സരഫലങ്ങള്‍   www.swd.kerala.gov.in  ല്‍ അപ്ലോഡ് ചെയ്യും. ഫോണ്‍: 0474 2790971.
 

 

date