Post Category
ദുരന്ത നിവാരണ പരിശീലനം: അപേക്ഷ ക്ഷണിച്ചു
പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തരസാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്നതിനായി സിവില്‍ ഡിഫന്‍സ് ടീമിനെ തയാറാക്കുന്നു. വോളണ്ടിയര്‍മാര്‍ക്ക് ഏഴ് ദിവസത്തെ സൗജന്യ പരിശീലനം നല്‍കും. പ്രായ പരിധി : 18-40. ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അംഗങ്ങള്‍, മേരാ യുവ ഭാരത്, എന്‍.വൈ.കെ.എസ്, എന്‍.എസ്.എസ്, എന്‍.സി.സി, റെഡ്‌ക്രോസ്, സന്നദ്ധസേന, ട്രോമ കെയര്‍ വിഭാഗങ്ങളിലെ മുന്‍ വോളണ്ടിയര്‍മാര്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എമര്‍ജന്‍സി കിറ്റ്, യൂണിഫോം, ഐ ഡി കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൂന്ന് വര്‍ഷത്തേക്കുള്ള ഇന്‍ഷുറന്‍സ് കവറേജ് എന്നിവ ലഭിക്കും. ജില്ലാ മേരാ യുവ ഭാരത് കൊല്ലം ജില്ല (നെഹ്‌റു യുവ കേന്ദ്ര) ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:7558892580.
date
- Log in to post comments