സാക്ഷരതാമിഷന്‍ കോഴ്‌സുകള്‍
സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ വിവിധ കോഴ്സുകളിലേക്ക് പഠിക്കാനവസരം. അടിസ്ഥാന സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകളിലേക്കുള്ള തുല്യത കോഴ്സുകള്‍ക്കും പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്കുമാണ് അപേക്ഷിക്കാവുന്നത്. സാക്ഷരത, നാല്, ഏഴ് എന്നിവയ്ക്ക് പ്രത്യേക ഫീസ് ഇല്ല, 15 വയസ്സ് പൂര്‍ത്തിയായിരിക്കണം. പത്താംതരം തുല്യതാ കോഴ്സിന് 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പടെ 1950 രൂപയാകും. എസ്. സി, എസ്.ടി. വിഭാഗത്തിന് 100 രൂപ മാത്രം. പത്താംതരത്തിന് 2025 മാര്‍ച്ച് 1 ന് 17 വയസ് പൂര്‍ത്തിയായിരിക്കണം.
ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സിന് 300 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പടെ 2600 രൂപ. എസ്. സി, എസ്.ടി. വിഭാഗത്തിന് 300 രൂപ, 2025 മാര്‍ച്ച് ഒന്നിന് 22 വയസ് പൂര്‍ത്തിയായിരിക്കണം. ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സിന് കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകള്‍ മാത്രമാണുള്ളത്. പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാസമ്പര്‍ക്കക്ലാസ്സുകള്‍ ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലുമാണുള്ളത്. ഭാഷാപഠനത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുള്ള പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണുള്ളത്. അടിസ്ഥാന കോഴ്‌സിന് 500 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പടെ 4,000 രൂപയാണ് ഫീസ്, രജിസ്‌ട്രേഷന്‍ സമയത്ത് 17 വയസ്സ് പൂര്‍ത്തിയാകണം.
എല്ലാ കോഴ്സുകളിലേക്കും kslma.keltron.in മുഖേന ജൂണ്‍ 30 വരെ അപേക്ഷിക്കാം. ജില്ലാ പഞ്ചായത്തിലെ സാക്ഷരതാമിഷന്‍ ജില്ലാ ഓഫീസ് മുഖേനയും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പറേഷനിലും പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മുഖേനയും അപേക്ഷിക്കാം. ഫോണ്‍: 0474-2798020, 9447561920, 9539928507.
- Log in to post comments