Post Category
ലൈഫ് വിദ്യാഭ്യാസ പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ 2017 മുതല്‍ ഇതുവരെ ലൈഫ്/ പിഎംഎവൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം ലഭിച്ച കുടുംബങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ പുരസ്‌കാരം നല്‍കുന്നു. 10, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഉയര്‍ന്ന ഗ്രേഡ് (എ പ്ലസ്, എ വണ്‍) ലഭിച്ച വിദ്യാര്‍ത്ഥികളെയാണ് പരിഗണിക്കുന്നത്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 16 നകം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9447436195.
date
- Log in to post comments