Post Category
അപ്രന്റീസ് ക്ലാര്‍ക്ക് നിയമനം
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒന്‍പത് ഐ.ടി.ഐകളിലേക്ക് അപ്രന്റീസ് ക്ലാര്‍ക്കുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 - 40 ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. ബിരുദവും, ഡിസിഎ, സിഒപിഎ മലയാളം കമ്പ്യൂട്ടിങ് വിജ്ഞാനവുമാണ് യോഗ്യത. സ്‌റ്റൈപ്പന്റ് പ്രതിമാസം 10,000 രൂപ ലഭിക്കും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ ഉള്‍പ്പെടെ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ അയ്യന്തോള്‍, തൃശൂര്‍, 680003 വിലാസത്തില്‍ ജൂണ്‍ 21 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2360381.
date
- Log in to post comments