Skip to main content

ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊടുങ്ങല്ലുരില്‍ പ്രവര്‍ത്തിക്കുന്ന മത്സരപരീക്ഷാ പരിശീലന കേന്ദ്രമായ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്തില്‍ ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 18 വയസ്സ് തികഞ്ഞവരും എസ്എസ്എല്‍സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരായിരിക്കണം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 20 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും പരിശീലനകേന്ദ്രവുമായി ബന്ധപ്പെടുക. വിലാസം കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്, ചേരമാന്‍ ജുമാമസ്ജിദ്, ബില്‍ഡിങ്, കൊടുങ്ങല്ലൂര്‍, തൃശൂര്‍. ഫോണ്‍: 04802804859, 7994324200, 9747419201. സബ് സെന്ററുകളായ എക്‌സല്‍ അക്കാദമി-ബിഷപ്പ് ഹൗസ്, തൃശൂര്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കേച്ചേരി എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഹോളിഡേ ബാച്ചുകളിലേക്കും ഇതോടൊപ്പം പ്രവേശനത്തിന് അപേക്ഷിക്കാം. എക്സല്‍ അക്കാദമി ഫോണ്‍: 9847276657, 9895525077. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഫോണ്‍: 9747520181.

date