Skip to main content

ലേലം

 ചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫീസിന്റെ മുന്‍ഭാഗത്ത് നില്‍ക്കുന്ന തേക്ക് മരം മുറിച്ചു മാറ്റുന്നതിന് ജൂണ്‍ 23 ന് രാവിലെ 11 ന് ചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ലേലം നടക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 2000 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. റേഞ്ച് ഓഫീസിലെ വസ്തുക്കള്‍ക്ക് നഷ്ടം വരുത്താതെയും. ലേല തിയതി മുതല്‍ ഒരാഴ്ചയ്ക്കകം സ്വന്തം ചിലവില്‍ മുറിച്ചുമാറ്റി മരത്തിന്റെ വേരടക്കം നീക്കം ചെയ്യണം. ലേലം സ്ഥിരപ്പെടുത്തുന്നതിനുള്ള അധികാരം ലേല ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമാണ്. ലേലം സംബന്ധിച്ച മറ്റു പൊതുവായ സര്‍ക്കാര്‍ നിബന്ധനങ്ങള്‍ ഈ ലേലത്തിനും ബാധകമാണ്. ഫോണ്‍: 0480 2705522.
 

date