ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍
എംപിഎല്‍എഡിഎസ് പദ്ധതി പ്രകാരം കെ. സുധാകരന്‍ എംപിയുടെ 2025-26 വര്‍ഷത്തെ പ്രാദേശിക വികസന നിധിയില്‍ നിന്നും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ വാര്‍ഡുകളിലെ ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കുന്നു. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ ലഭിച്ചിട്ടില്ലെന്ന് ശിശുവികസന പദ്ധതി ഓഫീസറില്‍ നിന്നുള്ള സാക്ഷ്യപത്രവും സഹിതം കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ജൂണ്‍ 20 ന് വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 8281999015
ചെങ്ങളായി ഗ്രാമപഞ്ചായത്ത്- വാര്‍ഡ്-4, പരിയാരം ഗ്രാമപഞ്ചായത്ത് -വാര്‍ഡ്- 13, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് - വാര്‍ഡ്-14, കണ്ണൂര്‍ കോര്‍പ്പറേഷന്‍- വാര്‍ഡ്-37,52,08,20, മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി- വാര്‍ഡ്-04, 32, കടമ്പൂര്‍ ഗ്രാമപഞ്ചായത്ത്- വാര്‍ഡ്-01, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്- വാര്‍ഡ്-09, 10
ചെമ്പിലോട് ഗ്രാമപഞ്ചായത്ത് -വാര്‍ഡ്-18, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്- വാര്‍ഡ്-01, കൂടാളി ഗ്രാമപഞ്ചായത്ത്- വാര്‍ഡ്-06, മലപ്പട്ടം ഗ്രാമപഞ്ചായത്ത്- വാര്‍ഡ്-02, ചിറക്കല്‍ ഗ്രാമപഞ്ചായത്ത്- വാര്‍ഡ്-14, തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി- വാര്‍ഡ്-32, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്- വാര്‍ഡ്-05, പേരാവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-02 എന്നീ വാര്‍ഡുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
- Log in to post comments