Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കോട്ടയം ആര്‍.എം.എസ.്- പുതുപ്പള്ളി- നാട്ടകം റൂട്ടില്‍ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തേക്ക് വാണിജ്യ വാഹനങ്ങള്‍ നല്‍കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ടര്‍മാരില്‍നിന്നും ഓണ്‍ലൈന്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്തതും 1000 കിലോഗ്രാമില്‍ കുറയാതെ ഭാരം വഹിക്കാന്‍ ശേഷിയുള്ളതുമായിരിക്കണം വാഹനം. ടെണ്ടറുകള്‍ നല്‍കേണ്ട അവസാന തീയതി - ജൂണ്‍ 30 വൈകിട്ട് 7.00. https://gem.gov.in എന്ന ലിങ്കിലൂടെ ടെണ്ടറുകള്‍ നല്‍കാം.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481-2582970,230166.
date
- Log in to post comments