Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

 ജില്ലയിലെ വെറ്ററിനറി കേന്ദ്രത്തില്‍ അനുവദിച്ച മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് എം.എസ്.യു. പി.ജി. വെറ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി ജൂണ്‍ 13ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍വച്ച് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. 90 ദിവസത്തേക്കാണ്് നിയമനം. വെറ്ററിനറി സയന്‍സ് സര്‍ജറിയില്‍ ബിരുദാനന്തര ബിരുദവും കെ.എസ്.വി.സി. രജിസ്‌ട്രേഷനുമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ വെറ്ററിനറി സയന്‍സില്‍ ബിരുദവും വേള്‍ഡ് വെറ്ററിനറി സര്‍വീസസില്‍ നിന്ന് അനിമല്‍ ഹസ്ബന്‍ഡറിയും സര്‍ജറിയില്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റും ഉള്ളവരെയും പരിഗണിക്കും.
അഭിമുഖത്തിനെത്തുന്നവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. വിശദവിവരത്തിന് 0481-2563726 എന്ന നമ്പരില്‍ ബന്ധപ്പെടണം.

date