Skip to main content

ബി.ടെക് ലാറ്ററൽ എൻട്രി : അപേക്ഷകളിലെ ന്യൂനത പരിഹരിക്കാം

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. അപേക്ഷകളിൽ തിരുത്തലുകൾ ആവശ്യമുള്ളവർ ജൂൺ 13 നകം തിരുത്തൽ നടത്തണം. www.lbscentre.kerala.gov.in വെബ്സൈറ്റിലെ അപേക്ഷാ പോർട്ടൽ വഴി തിരുത്തൽ നടത്താം. അപേക്ഷാർത്ഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്‌സ് അനുസരിച്ചാണ് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327

പി.എൻ.എക്സ് 2628/2025

date