Post Category
രക്ഷിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷിക്കാം
രക്ഷിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയ്ക്ക് അപേക്ഷിക്കാം. പ്ലസ് വണ്‍ മുതല്‍ ടെക്‌നിക്കല്‍ കോഴ്‌സ് പഠനം വരെ ഉന്നത വിദ്യാഭ്യാസമായി കണക്കാക്കും. വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുളള സാക്ഷ്യപത്രം, മാതാപിതാക്കള്‍ മരണമടഞ്ഞതിന്റെ രേഖ എന്നിവ സഹിതം ജൂണ്‍ 25 നകം കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ, ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474-2792850.
date
- Log in to post comments