Skip to main content

ബി എഫ് എ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശൂർ) 2025-26 അധ്യയന വർഷത്തെ ബി.എഫ്.എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്) ഡിഗ്രി കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 16 മുതൽ 25 വരെ www.dtekerala.gov.in വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. പ്ലസ് ടു/തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങളും പ്രോസ്‌പെക്ടസും വെബ്‌സൈറ്റിൽ ലഭിക്കും.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം നടത്തുന്നത്. ഫോൺ: 0471-2561313,9400006510.

പി.എൻ.എക്സ് 2634/2025

date