Post Category
ഉപന്യാസരചന/ പ്രസംഗമത്സരം 19ന്
വായനദിനാചരണത്തോടനുബന്ധിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോളജ്-സർവകലാശാല ബിരുദ, ബിരുദാനനന്തരബിരുദ, ഗവേഷക വിദ്യാർഥികൾക്കായി 19ന് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉപന്യാസരചനയും പ്രസംഗമത്സരവും സംഘടിപ്പിക്കുന്നു. മത്സരത്തിൽ ഒരു കോളജിനെ പ്രതിനിധീകരിച്ച് രണ്ടു പേർക്ക് പങ്കെടുക്കാം. അയ്യായിരം രൂപയും പ്രശസ്തിപത്രവുമാണ് ഒന്നാം സമ്മാനം. 3,000, 2,000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സമ്മാനത്തുക. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് പ്രോത്സാഹനസമ്മാനവുമുണ്ട്. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകും. www.keralabhashainstitute.org യിൽ ലഭിക്കുന്ന ഗൂഗിൾ ഫോം വഴിയോ 9447956162 എന്ന നമ്പറിലോ ബന്ധപ്പെട്ട് 16 വരെ രജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്നവർ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.
പി.എൻ.എക്സ് 2642/2025
date
- Log in to post comments