Skip to main content

വ്യവസായ ഫോറം സംഘടിപ്പിച്ചു

            കേരളത്തിലെ സുസ്ഥിര നഗരവികസനത്തെ ലക്ഷ്യമിട്ട്, ഷെയേർഡ് കൂളിംഗ് ഇൻഫ്രാസ്ട്രക്ചർ (എസ്.സി.ഐ) സംബന്ധിച്ച വ്യവസായ ഫോറം തിരുവനന്തപുരം എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) ക്യാമ്പസിൽ നടന്നു. നഗരങ്ങളിൽ കൂടുന്ന ശീതീകരണ ആവശ്യകതകൾ ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന്റെ സാധ്യതകളാണ് ഫോറത്തിൽ ചർച്ച ചെയ്തത്. കേന്ദ്രീകൃതമായി തണുപ്പിച്ച ജലം ഇൻസുലേറ്റഡ് പൈപ്പുകൾ മുഖേന ശീതീകരണാവശ്യത്തിനായി വിതരണം ചെയ്യുന്നതിലൂടെ 50% വരെ വൈദ്യുതി ലാഭവും കാർബൺ പുറന്തള്ളലിൽ വൻ കുറവുമുണ്ടാക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

            ഫോറത്തിൽ എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ സ്വാഗതം ആശംസിച്ചു. അലയൻസ് ഫോർ എനർജി എഫിഷ്യന്റ്‌ ഇക്കോണമി (AEEE) സീനിയർ ഡയറക്ടർ പ്രമോദ് കുമാർ സിംഗ്, അദാനി കൂളിംഗ് സൊല്യൂഷൻസ് ലിമിറ്റഡ് ചീഫ് ബിസിനസ് ഓഫീസർ ഭാസ്‌ക്കർ സർക്കാർ, തബ്രിദ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കൺട്രി മാനേജർ ദുഷ്യന്ത് അഹൂജ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.

പി.എൻ.എക്സ് 2643/2025

date