നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ 75-ാം വാർഷികം: വൃക്ഷത്തൈകൾ നട്ടു
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കളക്ടറേറ്റ് അങ്കണത്തിൽ വൃക്ഷത്തൈ നടീൽ ഡ്രൈവ് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ആദ്യത്തെ തൈ നട്ട് ഡ്രൈവ് ഉദ്ഘാടനം ചെയ്തു.
ദേശീയ സാമ്പിൾ സർവേയുടെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യത്ത് ഉടനീളം ഇത്തരത്തിലുള്ള ഡ്രൈവ് സംഘടിപ്പിക്കുന്നുണ്ട്. കൊച്ചി സബ് ഡിവിഷനിൽ ഇതിന്റെ ഭാഗമായി 20 ഓളം വൃക്ഷ ത്തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. ഇതിൽ പതിന്നൊന്ന് തൈകൾ കളക്ടറേറ്റ് അങ്കണത്തിൽ നട്ടു.
ചടങ്ങിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ പി സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ ആർ സംഗീത, ഡി ഇ എസ് ജില്ലാ ഓഫീസർ പി ഡി പ്രിയദർശിനി, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാർ, ജില്ലാ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments