Skip to main content
.

'ജനങ്ങളോടൊപ്പം സബ് കളക്ടര്‍' പദ്ധതിക്ക് കൊക്കയാറില്‍ തുടക്കം

 

ലഭിച്ചത് 15 പരാതികള്‍ എട്ടെണ്ണം തീർപ്പാക്കി

 

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ജനങ്ങളോടൊപ്പം സബ് കളക്ടര്‍’ എന്ന പദ്ധതിക്ക് പീരുമേട് താലൂക്കിലെ കൊക്കയാര്‍ വില്ലേജില്‍ തുടക്കമായി. ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ് വില്ലേജ് ഓഫീസ് സന്ദര്‍ശിച്ച് പൊതുജനങ്ങളുടെ പരാതി നേരില്‍ കേട്ടു. 15 പരാതികളാണ് ലഭിച്ചത്. ഇതിൽ 8 പരാതികൾ തീർപ്പാക്കി. ബാക്കിയുള്ളവ തുടർ നടപടികൾക്കായി പി. 

ഡബ്ല്യു.ഡി, പഞ്ചായത്ത്‌, വാട്ടർ അതോറിറ്റി, തുടങ്ങിയ വകുപ്പുകളിലേക്ക് അയച്ചു. അതിർത്തി തർക്കങ്ങൾ, വഴി പ്രശ്നം, പട്ടയത്തിനുള്ള അപേക്ഷകൾ തുടങ്ങിയവ സംബന്ധിച്ച പരാതികളാണ് ലഭിച്ചത്

       എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വ്യാഴാഴ്ചകളില്‍ സബ് കളക്ടര്‍ തന്റെ അധികാര പരിധിയിലുള്ള താലൂക്കിനു കീഴിലുള്ള ഒരു വില്ലേജ് ഓഫീസ് സന്ദര്‍ശിക്കുകയും അവിടെ അന്നേദിവസം പ്രവര്‍ത്തിക്കുകയും ചെയ്യും. സബ് കളക്ടര്‍ അനൂപ് ഗാര്‍ഗിന്റെ അധികാര പരിധിയിലുള്ള ഇടുക്കി, പീരുമേട്, തൊടുപുഴ താലൂക്കുകള്‍ക്ക് കീഴിലുള്ള എല്ലാ വില്ലേജ് ഓഫീസുകളിലും സബ് കളക്ടറെത്തും. 

 

ചിത്രം : കൊക്കയാർ വില്ലേജ് ഓഫീസിൽ സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ് പൊതു ജനങ്ങളുടെ പരാതി കേൾക്കുന്നു.

 

 

 

date