Skip to main content

മുരിക്കാട്ടുകുടി ജി.ടി.എച്ച്. എസ്. എസില്‍ നവീകരിച്ച മൈതാനത്തിന്റെ ഉദ്ഘാടനം ഇന്ന് (13)

 

 

 

 

മുരിക്കാട്ടുകുടി ഗവ. ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവീകരിച്ച മൈതാനത്തിന്റെയും ക്രിയേറ്റീവ് കോര്‍ണര്‍, ജില്ലാതല മീഡിയാ ക്ലബ് എന്നിവയുടെയും ഉദ്ഘാടനം ഇന്ന് (13) രാവിലെ 9.30ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.

       

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ അധ്യക്ഷത വഹിക്കും. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി സുരേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ റോയ് എവറസ്റ്റ്, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളില്‍, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ പങ്കെടുക്കും.

 

 

date