Skip to main content

അറിയിപ്പുകൾ

 

 

സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് 

 

2024 ഡിസംബർ 31 മുതൽ സാമൂഹിക സുരക്ഷാ ക്ഷേമനിധി ബോർഡിന്റെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ആഗസ്റ്റ് 28 വരെ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കണം. ഫോൺ 0484 2366191.

 

പോലീസ് കംപ്ലയിൻ്റ്സ് അതോറിറ്റി 

തെളിവെടുപ്പ് ജൂൺ 13 ന്

 

സംസ്ഥാന പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി അംഗം പി.കെ. അരവിന്ദബാബുവിന്റെ നേതൃത്വത്തിൽ നാളെ (ജൂൺ 13) എറണാകുളം ഗസ്റ്റ് ഹൗസിൽ തെളിവെടുപ്പ് നടത്തും. രാവിലെ 11 മുതലാണ് തെളിവെടുപ്പ്. രാവിലെ 10 മുതല്‍ 11 വരെ പൊതുജനങ്ങള്‍ക്ക് പൊലീസ് സൂപ്രണ്ട്, അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ നടപടി ദൂഷ്യത്തെപ്പറ്റിയുള്ള പരാതികള്‍ നല്‍കാം. മറ്റു പദവികളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ഗുരുതര സ്വഭാവത്തിലുള്ള പരാതികളും (കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കല്‍, ഏതെങ്കിലും ആളുടെ മരണത്തിന് കാരണമാകല്‍, ഏതെങ്കിലും ആളെ ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍) അതോറിറ്റിക്ക് നല്‍കാം

 

 അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ കുടുംബശ്രീയുമായി ചേർന്ന് സി.ഡി. എസ് മുഖേന നടപ്പാക്കുന്ന പട്ടിക വിഭാഗം വനിതാ അയൽക്കൂട്ട അംഗങ്ങൾക്കുള്ള സ്വയം തൊഴിൽ വായ്‌പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 18 നും 55 നും മധ്യേ പ്രായമുള്ള വനിതാ അയൽക്കൂട്ട അംഗങ്ങൾക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽപെട്ട വനിതകൾക്ക് 100,000 രൂപയും പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് 50,000 രൂപയും ആറ് ശതമാനം പലിശ നിരക്കിലാണ് അനുവദിക്കുക . സി.ഡി. എസ് മുഖേന അപേക്ഷിക്കുന്ന വായ്‌പകൾക്ക് ജാമ്യ വ്യവസ്ഥ ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക് വൈറ്റിലയിലെ കോർപ്പറേഷൻ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക . ഫോൺ :9400068507,04842302663.

 

താത്കാലിക നിയമനം

 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ആലുവ പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റലിൽ സ്റ്റുവാർഡ്, കുക്ക്, പാർട് ടൈം സ്വീപ്പർ, പാർട്ട് ടൈം സ്കാവഞ്ചർ, പാർട്ട് ടൈം മെസ് ഗേൾ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. 

 

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം പാർട് ടൈം തസ്തികകളിലേക്കുള്ള അപേക്ഷകർ ജൂൺ 17 ന് രാവിലെ 11 നും സ്റ്റുവാർഡ് , കുക്ക് തസ്തികകളിലേക്കുള്ള അപേക്ഷകർ ഉച്ചയ്ക്ക് രണ്ടിനും കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്‌ചയ്ക്ക് നേരിട്ട് ഹാജരാകണം. പ്രായപരിധി 2025 ജനുവരി ഒന്നിന് 50 വയസ് അധികരിക്കരുത്.  

 

സ്റ്റുവാർഡ് യോഗ്യത എസ്. എസ് എൽ സി, കമ്പ്യൂട്ടർ റസ്റ്റോറന്റ് ആ൯്റ് കൗണ്ടർ സർവീസിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ്, അഥവാ തത്തുല്യ യോഗ്യത. കുക്ക് രണ്ട് ഒഴിവ് യോഗ്യത എസ്. എസ് എൽ സി,ഗവൺമെന്റ്റ് അംഗീകൃത ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് പ്രൊഡക്ഷൻ. പാർട്ട് ടൈം സ്വീപ്പർ യോഗ്യത നാലാം ക്ലാസ്. പാർ് ട്ട് ടൈം സ്കാവഞ്ചർ യോഗ്യത നാലാം ക്ലാസ്. പാർ് ടൈം മെസ് ഗേൾ രണ്ട് ഒഴിവ് യോഗ്യത നാലാം ക്ലാസ്.

 

 

അസിസ്റ്റന്റ്റ് 

പ്രൊഫസർ നിയമനം

 

 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി-കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആൻ്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ, അസിസ്റ്റൻ്റ് പ്രൊഫസർ (ഇന്റീരിയർ ഡിസൈനിങ്ങ് ആൻ്റെ ഫർണിഷിങ്ങ്) തസ്ത‌ികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി, എം.ആർക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ജൂൺ 25 ന് വൈകിട്ട് അഞ്ചിനു മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻ്റ‌ലും ടെക്നോളജി-കണ്ണൂർ, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ-ഏഴ് വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8281574390, 0497 2965390.

 

 

അപേക്ഷ ക്ഷണിച്ചു

 

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീസ്കൂൾ ട്രെയിനിംഗ് എന്നീ അധ്യാപക പരിശീലന കോഴ്‌സിൻ്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. വിശദ വിവര ങ്ങൾക്ക് : കെൽട്രോൺ നോളഡ്‌ജ് സെന്റർ, മാതാ ഷോപ്പിങ് ആർക്കേഡിന് എതിർവശം, പാലാ റോഡ്, തൊടുപുഴ വിലാസത്തിലോ ബന്ധപ്പെടുക.ഫോൺ -04862228281, 7909228182 

 

ഷോർട്ട് ടെ൯ഡർ ക്ഷണിച്ചു

 

എറണാകുളം ഡിടിപിസിയുടെ കീഴിലുളള ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം പാർക്കിൽ സന്ദർശകർക്ക് ആവശ്യമായ കുടിവെളളം, ലൈറ്റ് റിഫ്രഷ്മെ൯്റുകൾ എന്നീ സൗകര്യങ്ങൾ താത്കാലിക അടിസ്ഥാനത്തിൽ, റസ്റ്ററ൯്റ് തുറന്നു പ്രവർത്തിക്കുന്നതുവരെ നൽകുന്നതിനായി താത്പര്യമുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെ൯ഡറുകൾ ക്ഷണിച്ചു. ടെ൯ഡർ ഫോം ഡിടിപിസി ഓഫീസിൽ പ്രവൃത്തി സമയങ്ങളിൽ ലഭിക്കും. ടെ൯ഡർ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20-ന് ഉച്ചയ്ക്ക് ഒന്നു വരെ. ഫോൺ 9847331200.

date