Post Category
അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡിക്ക് കീഴില്‍ അയലൂരില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സർക്കാർ അംഗീകൃത കോഴ്സായ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിലേക്ക് (CCLIS) പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഈ ആറുമാസ കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. താൽപര്യമുള്ള വിദ്യാർഥികൾക്ക് www.ihrdadmission.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ചതിന് ശേഷം അതിന്റെ പ്രിന്റ് ഔട്ട് ജൂൺ 13-ന് മുമ്പായി കോളേജിൽ സമര്‍പ്പിക്കണം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാർക്ക് ട്യൂഷൻ ഫീസിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8547005029, 9446829201.
date
- Log in to post comments