ഓഡിയോളജിസ്റ്റ് നിയമനം
പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റഗ്രേറ്റഡ് മെഡിക്കൽ സയൻസസില്‍ (ഗവ. മെഡിക്കൽ കോളേജ്) ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാർ/ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സ്പീച്ച് ആൻഡ് ഹിയറിങില്‍ എം.എസ്.സി ബിരുദം/ എം.എ എസ്.എല്‍.പി/ എം.എസ്.സി ഓഡിയോളജി അല്ലെങ്കിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഈ യോഗ്യതകളുള്ളവരുടെ അഭാവത്തിൽ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിൽ നിന്നോ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച മറ്റ് സ്ഥാപനങ്ങളിൽ നിന്നോ സ്പീച്ച് ആൻഡ് ഹിയറിംഗിൽ ബി.എസ്.സി ബിരുദം ഉണ്ടായിരിക്കണം. പരമാവധി വേതനം: പ്രതിമാസം 32,535/- രൂപ (ദിവസവേതനം) അല്ലെങ്കിൽ 36,000/- രൂപ (കരാർ). യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ജൂൺ 20-ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടക്കും. ഉദ്യാഗാര്‍ഥികള്‍ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0491-2951010, ഇ-മെയിൽ: gmcpkd.cedn@kerala.gov.in
- Log in to post comments