അറിയിപ്പുകൾ
പ്രയുക്തി-2025 : തൊഴിൽമേള
ഇന്ന് (ജൂൺ 13)*
ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിന്റെയും പെരുമ്പാവൂർ ജയഭാരത് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ 'പ്രയുക്തി-2025' തൊഴിൽമേള ഇന്ന് (ജൂൺ 13) നടക്കും. രാവിലെ 9 30 മുതൽ ജയഭാരത് കോളേജ് ഓഡിറ്റോറിയത്തിൽ തൊഴിൽമേള ആരംഭിക്കും.
18 ന് മുകളിൽ പ്രായമുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്ക് (സിവിൽ/ഇലക്ട്രോണിക്സ്), എം.എസ്.ഡബ്ല്യു മുതലായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സ്വകാര്യ മേഖലയിൽ നിന്നും ഐ.റ്റി, ടെക്നിക്കൽ, സെയിൽസ്, ആട്ടോമൊബൈൽസ്, ഹോട്ടൽ മാനേജ്മെന്റ്റ്/ഹോസ്പിറ്റാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ, ബാങ്കിംഗ്, ഫിനാൻസ് പ്രമുഖ റീട്ടേയിലേഴ്സ് തുടങ്ങിയ വിഭാഗങ്ങളിലേക്കായി നാൽപതിൽപരം പ്രമുഖ ഉദ്യോഗദായകർ പങ്കെടുക്കുന്ന ഈ തൊഴിൽമേളയിൽ അഞ്ഞൂറിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.empekm.In വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡും ബയോഡാറ്റായും സർട്ടിഫിക്കറ്റുകളുമായി
ജയഭാരത് കോളേജിൽ രാവിലെ 9.30 ന് ഹാജരാകണം. ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ- 0484-2422452, 9446025780, 9446926836
ലോജിസ്റ്റിക്സ് ആ൯്റ് സപ്ലൈ ചെയിൻ മാനേജ്മെ൯റ്*
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടുകൂടി ഒരു വർഷം, ആറ് മാസം, മൂന്ന് മാസത്തെ ലോജിസ്റ്റിക്സ് ആൻ്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിൽ തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പോടുകൂടിയുള്ള റഗുലർ പാർടൈം ബാച്ചുകളിലേക്ക് എസ് എസ് എൽ സി ,പ്ലസ് ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. ഫോൺ: 7994926081.
ഗസ്റ്റ് ലക്ചറർ ഇൻ്റർവ്യൂ*
എറണാകുളം ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്ക൯്ററി വിഭാഗത്തിൽ ഹിസ്റ്ററി (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), കൊമേഴ്സ് (ജൂനിയർ), ബോട്ടണി (ജൂനിയർ) ഹിന്ദി (ജൂനിയർ) വിഷയങ്ങളിൽ ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 17 -ന് രാവിലെ 10-ന് ഓഫീസിൽ എത്തുക.
വനിതാ കമ്മീഷൻ അദാലത്ത് ജൂൺ 18ന്*
കേരള വനിതാ കമ്മീഷൻ ജൂൺ 18 ന് രാവിലെ 10 മുതൽ എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് ഹാളിൽ നടക്കും.
തേക്ക് സ്റ്റമ്പ് വിൽപ്പനയ്ക്ക്*
എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ മുഖേന തേക്ക് സ്റ്റമ്പ് പൊതു ജനങ്ങൾക്ക് വിൽപ്പനയ്ക്കായി ഇടപ്പളളി മണിമല റോഡിലുള്ള എറണാകുളം സോഷ്യൽ ഫോറസ്ട്രി റെയിഞ്ചിൽ ലഭ്യമാണ്. തേക്ക് സ്റ്റമ്പ് ഒന്നിന് 15 രൂപ നിരക്കിൽ ലഭ്യമാകുന്നതാണ്. ഫോൺ: 8547603736, 0484-2344761.
*ടെ൯ഡർ ക്ഷണിച്ചു*
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ പാമ്പാക്കുട ഐ സി ഡി എസ് പ്രോജക്ടിലെ ഉപയോഗത്തിനായി ഡ്രൈ ലീസ് വ്യവസ്ഥയിൽ (ഡ്രൈവർ ഇല്ലാതെ വാഹനം മാത്രം) കരാർ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെ൯ഡർ ക്ഷണിച്ചു. ടെ൯ഡറുകൾ ജൂൺ 26-ന് ഉച്ചയ്ക്ക് രണ്ടു വരെ നൽകാം. ഫോൺ: 0485 2274404.
*വാഹന ലേലം*
തൃശൂരിൻ്റെ സൂപ്രണ്ടിംഗ് എഞ്ചിനീയർ ഇറിഗേഷൻ സെൻട്രൽ സർക്കിൾ ഉടമസ്ഥതയിൽ ഉള്ളതും അസിസ്റ്റൻ്റ് എഞ്ചിനീയർ, നാവിഗേഷൻ സെക്ഷൻ, എറണാകുളം കാര്യാലയത്തിൻ്റെ കീഴിലുള്ളതുമായ കെ എൽ-08-എ എസ്-7354 നമ്പർ അംബാസഡർ കാർ 14 വർഷവും 10 മാസവും പൂർത്തീകരിച്ച സാഹചര്യത്തിൽ ന്ന നിബന്ധനകൾ പ്രകാരം പരസ്യമായി ലേലം/ക്വട്ടേഷൻ ചെയ്ത് വില്പന നടത്തുന്നു. അതിനുശേഷം അഞ്ച് വർഷത്തേക്ക് തിരികെ ഈ കാര്യാലയത്തിലേക്ക് തന്നെ വാടകയ്ക്ക് (ഡ്രൈ ലീസ്-വിത്തൗട്ട് ഡ്രൈവർ) എടുക്കുന്നതിന് ജൂൺ 17-ന് രാവിലെ 11 ന് ലേലം നടക്കും.
ഡ്രോൺ പൈലറ്റ് ലൈസ൯സ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു*
കേരള സർക്കാർ സ്ഥാപനമായ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ, ജനറൽ ഓഫ് സിവിൽ ഏവിയേഷ൯ (ഡിജിസിഎ) അംഗീകൃത ഡ്രോൺ പൈലറ്റ് ലൈസ൯സ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കാസർഗോഡ്, കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത് . കോഴ്സ് വിജയകരമായി പൂർത്തിയാകുന്നവർക്ക് ഡിജിസിഎ സാക്ഷ്യപ്പെടുത്തിയ 10 വർഷ കാലാവധിയുള്ള ലൈസൻസ് ലഭിക്കും. കൂടാതെ അന്താരാഷ്ട്ര നിലവാരമുള്ള ഇൻസ്ട്രക്ടർമാർ , ലൈവ് ഡ്രോൺ ഫ്ലൈയിങ് സെഷനുകൾ ഈ മേഖലയിൽ ജോലി തേടുന്നവർക്ക് പ്ലേസ്മെന്റ് പിന്തുണ എന്നിവയും കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴ്സിലേക്ക് അടുത്തുള്ള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സന്ദർശിച്ചോ, അല്ലെങ്കിൽ www.csp.asapkerala.gov.in വെബ്സൈറ്റ് വഴി ഓൺലൈനായോ അപേക്ഷിക്കാം. ഫോൺ: 9495999780.
- Log in to post comments