Skip to main content

ലാബ് ടെക്‌നീഷ്യന്‍ അഭിമുഖം

പുത്തന്‍തോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ബി.എസ്.സി, എം.എല്‍ടി/ഡിഎംഎല്‍ടി യോഗ്യതയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

യോഗ്യരായവർ ജൂണ്‍ 18ന് രാവിലെ 11ന് സാമൂഹിക ആരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകളുമായി ഹാജരാകേണ്ടതാണ്. ജോലിയില്‍ മുന്‍പരിചയം അഭികാമ്യം. ഫോണ്‍: 9995060345

date