Post Category
ബി.ടെക് ലാറ്ററല്‍ എന്‍ട്രി: തിരുത്തലിന് അവസരം
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി.
അപേക്ഷകളില്‍ തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ക്കായി തിരുത്തല്‍ നടത്തുന്നതിനുള്ള അവസാന തീയതി ഇന്ന് വരെ (ജൂണ്‍ 13) വരെ ദീര്‍ഘിപ്പിച്ചു. www.Ibscentre.kerala.gov.in എന്ന വെബ്സൈറ്റിലെ അപേക്ഷാ പോര്‍ട്ടല്‍ വഴി തിരുത്തല്‍ നടത്താവുന്നതാണ്. അപേക്ഷാര്‍ത്ഥിയുടെ ലോഗിന്‍ പോര്‍ട്ടലില്‍ ലഭ്യമായ റിമാര്‍ക്സ് അനുസരിച്ചാണ് ആവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടത്. ഫോണ്‍: 0471-2324396, 2560361, 2560327
date
- Log in to post comments