'ഒരു തൈ നടാം' ക്യാമ്പയിന്: ജില്ലയില്‍ 10 ലക്ഷം തൈകള്‍ ജനകീയമായി ശേഖരിക്കും
ലോക പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച് സെപ്തംബര്‍ 30 വരെ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ ജനകീയമായി നട്ടു പരിപാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള 'ഒരു തൈ നടാം' ക്യാമ്പയിനോടനുബന്ധിച്ച് ജില്ലയില്‍ 10 ലക്ഷം തൈകള്‍ ജനകീയമായി ശേഖരിക്കും. ഇതിന് പുറമെ പച്ചത്തുരുത്തുകളുടെ വിപുലീകരണത്തിന് ബൊട്ടാണിക്കല്‍ ഗാര്ഡന്, സോഷ്യല്‍ ഫോറസ്ട്രി എന്നിവിടങ്ങളില്‍നിന്നും തൈകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, യുവജന-വനിതാ സംഘടനകള്‍, സ്ഥാപനങ്ങള്‍, വായനശാലകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ തുടങ്ങിയവരെ പങ്കാളികളാക്കിയുള്ള വൃക്ഷവത്കരണ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേരും. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എടച്ചേരി പഞ്ചായത്തില്‍ ഇ കെ വിജയന് എംഎല്‍എ നിര്‍വഹിക്കും.
- Log in to post comments