Skip to main content
കൊടുവള്ളി മിനി സിവിൽ സ്റ്റേഷൻ ലിഫ്റ്റ് പ്രവൃത്തി ഉദ്ഘാടനം ഡോ. എം കെ മുനീർ എം.എൽ.എ നിർവഹിക്കുന്നു

കൊടുവള്ളി മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റിന്റെ പ്രവൃത്തി തുടങ്ങി 

 

കൊടുവള്ളി മിനി സിവിൽ സ്റ്റേഷനിൽ സ്ഥാപിക്കുന്ന ലിഫ്റ്റിന്റെ പ്രവൃത്തി ഉദ്ഘാടനം ഡോ. എം കെ മുനീർ എംഎൽഎ നിർവഹിച്ചു.

സിവിൽ സ്റ്റേഷന്റെ മുകൾ നിലയിലെ പ്രധാന ഓഫീസുകളിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ശാരീരിക അവശതകൾ നേരിടുന്നവർക്കും എത്താനുള്ള പ്രയാസവും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പരാമർശവും കണക്കിലെടുത്താണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 49 ലക്ഷം രൂപ ചെലവിട്ട് ലിഫ്റ്റ് സ്ഥാപിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി.
 
ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു മുഖ്യാതിഥിയായി. എ കെ കൗസർ മാസ്റ്റർ, റംല ഇസ്മായിൽ, സൈനുദ്ദീൻ മടവൂർ, കെ കെ എ കാദർ, കെ പി അശോകൻ, ടി എം രാധാകൃഷ്ണൻ, കെ അബ്ദുറഹീം തുടങ്ങിയവർ സംസാരിച്ചു.

date