Post Category
അങ്കണവാടി കം ക്രഷ് ഉദ്ഘാടനം
മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റ അങ്കണവാടിയോടാനുബന്ധിച്ച് ആരംഭിച്ച ക്രഷ് നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെ പി ചാന്ദ്നി അധ്യക്ഷത വഹിച്ചു. ജില്ല വനിത-ശിശു വികസന ഓഫീസർ സബീന ബീഗം മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, കൗൺസിലർമാരായ എം ടി വേണുഗോപാലൻ മാസ്റ്റർ, രജനി, വസന്തകുമാരി, ബിന്ദു, ജോഷില, ശിശു വികസന പദ്ധതി ഓഫീസർ കെ ജയശ്രീ, രാജു മാമ്പറ്റ, ബാലകൃഷ്ണൻ വെണ്ണക്കോട്, ടി പി റീജ എന്നിവർ സംസാരിച്ചു.
date
- Log in to post comments