Skip to main content

ഭിന്നശേഷിക്കാരയ വിദ്യാത്ഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡ്

സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ 2025 മാർച്ചിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ച ഭിന്നശേഷിക്കാരയ വിദ്യാത്ഥികൾക്ക് നൽകുന്ന പ്രൊഫിഷ്യൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 നകം https://www.hpwc.kerala.gov.in/ വെബ്‌സൈറ്റിലെ പ്രൊഫിഷ്യൻസി അവാർഡ് 2025 എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി സ്വയമായോ, കമ്പ്യൂട്ടർ സെന്ററുകളിലൂടെയോ അപേക്ഷ സമർപ്പിക്കാം. UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണ് എങ്കിൽ SSLC ക്ക് ഹെഡ്മാസ്റ്റർ, പ്ലസ് ടു വിന് പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്) എന്നിവ അപേക്ഷയിൽ അപ്‌ലോഡ്‌ ചെയ്യണം. വിശദവിവരങ്ങൾക്ക്hpwc.kerala.gov.in .

പി.എൻ.എക്സ് 2648/2025

date