Post Category
റേഷൻകാർഡുകളുടെ തരംമാറ്റം: ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം
മുൻഗണനേതരവിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയതി ജൂൺ 15 ൽ നിന്ന് ജൂൺ 30 ലേക്ക് നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ കുടുംബങ്ങൾക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. അംഗീകൃത അക്ഷയകേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.
പി.എൻ.എക്സ് 2650/2025
date
- Log in to post comments