Skip to main content

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം: ഹിയറിങ് ജൂണ്‍ 21ന് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ 152 ബ്ളോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ്‌വിഭജന കരട് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഡീലിമിറ്റേഷന്‍ കമ്മീഷന് ലഭിച്ച പരാതികളുടെ ഹിയറിങ് നടത്തുന്നു. കൊല്ലം ജില്ലയ്ക്ക് തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ ജൂണ്‍ 21ന് രാവിലെ ഒന്‍പത് മുതല്‍ ഹിയറിങ് നടത്തുമന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്‌വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുക.  ജില്ലയില്‍നിന്ന് 37 പരാതികളുണ്ട്.
 

 

date