Skip to main content

അപേക്ഷ ക്ഷണിച്ചു

        വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തിവരുന്ന കെ.ജി.ടി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് പാർട്ട് ടൈം കോഴ്സുകൾ കൈകാര്യം ചെയ്യുന്നതിനായി ഫാക്കൽറ്റി ഇൻ പ്രിന്റിംഗ്, ജൂനിയർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഫാക്കൽറ്റി ഇൻ പ്രിന്റിംഗ് ടെക്നോളജി തസ്തികയിൽ അപേക്ഷിക്കുന്നവർ പ്രിന്റിംഗ് ടെക്നോളജിയിൽ മൂന്ന് വർഷ ഡിപ്ലോമയോ പ്രിന്റിംഗ് ടെക്നോളജിയിൽ ബി ടെക് ബിരുദമോ നേടിയിരിക്കണം. ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ അപേക്ഷിക്കുവാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത: കെ.ജി.ടി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ്. ജൂൺ 17 ന് രാവിലെ 10 ന് ഇന്റർവ്യൂ നടത്തും.

പി.എൻ.എക്സ് 2660/2025

date