Post Category
അപേക്ഷാ തീയതി നീട്ടി
2022-23 വർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, സംസ്കൃത കോളേജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റുകളിലും ബിരുദ കോഴ്സുകളിൽ ഒന്നാം വർഷ ക്ലാസിൽ പ്രവേശനം നേടി, സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയിട്ടുള്ള വിദ്യാർഥികൾ 2023-24, 2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കൽ അപേക്ഷ മാനുവൽ ആയി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 ലേക്ക് നീട്ടി. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
പി.എൻ.എക്സ് 2661/2025
date
- Log in to post comments