Post Category
മോര്‍ച്ചറി ഫ്രീസര്‍ ഉദ്ഘാടനം ചെയ്തു
കൊല്ലം ജില്ലാ ആശുപത്രിയില്‍ റോട്ടറി പേ വാര്‍ഡ് ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം രൂപ ചിലവില്‍ സ്ഥാപിച്ച ആറ് അറകളോടു കൂടിയ മോര്‍ച്ചറി ഫ്രീസറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന് നിര്‍വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ പി.പ്ലാസ അധ്യക്ഷയായി. റോട്ടറി ക്ലബ് ഓഫ് ക്വയിലോണ്‍ പ്രസിഡന്റ് നാരായണ്‍കുമാര്‍ മോഹനകുമാരന്‍, സെക്രട്ടറി സക്കറിയ.കെ.സാമുവല്‍ എച്ച്.എം.സി അംഗങ്ങളായ എ.ആര്.ഷറഫുദീന്‍ കുരിപ്പുഴ മോഹനന്, എം.സിറാജുദീന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്രീകാന്ത്. കെ.ബി.ആര്.എം.ഒ.ഡോ.ഗൗരി പ്രിയ, ലേ സെക്രട്ടറി ആന്‍ഡ് ട്രഷറര്‍ ഹരിഷ് കുമാര്‍, നഴ്സിംഗ് സൂപ്രണ്ടുമാരായ ബിന.കെ, എസ്.ലായി, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
date
- Log in to post comments