Post Category
അറിയിപ്പ്
കേരള പാരാമെഡിക്കൽ കൗൺസിലിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ലാബ്‌ടെക്‌നീഷ്യൻ / മറ്റു പാരാമെഡിക്കൽ കോഴ്‌സുകൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക് യോഗ്യത പരീക്ഷ നടത്തുന്നതിനോ, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നൽകുന്നതിനോ ഒരു നടപടിയും സർക്കാർ / പാരാമെഡിക്കൽ കൗൺസിൽ സ്വീകരിക്കുന്നില്ലെന്ന് കേരള പാരാമെഡിക്കൽ കൗൺസിൽ സെക്രട്ടറി അറിയിച്ചു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യ സർവ്വകലാശാലയുടെയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതും പ്രവേശന പരീക്ഷ കമ്മിഷണർ / എൽ ബി എസ് സെന്റർ വഴി അലോട്ട്‌മെന്റ്‌റ് നടത്തുന്നതുമായ സ്ഥാപനങ്ങളിൽ മാത്രം കോഴ്‌സുകൾക്ക് പ്രവേശനം നേടാൻ ജാഗ്രത പുലർത്തേണ്ടതാണ്.
പി.എൻ.എക്സ് 2672/2025
date
- Log in to post comments