Skip to main content

പ്രത്യേക അറിയിപ്പ്

കേന്ദ്ര കാലാവസ്ഥ  വകുപ്പ് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച്, മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലും,  പേപ്പാറ ഡാമിന്റെ ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം (ആകെ 80 സെന്റീമീറ്റർ, നേരത്തെ 40 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട് ) ഇന്ന് ( ജൂൺ 15) ഉച്ചതിരിഞ്ഞ് 3 മണിക്ക് ഉയർത്തും.

അരുവിക്കര ഡാമിലേക്കും നീരൊഴുക്ക് വർദ്ധിക്കുന്നതിനാൽ ഡാമിന്റെ ഒന്നു മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ, 20 സെന്റീമീറ്റർ കൂടി വീതവും (150 സെന്റീമീറ്റർ നേരത്തെ ഉയർത്തിയിട്ടുണ്ട്. ആകെ 250 സെന്റീമീറ്റർ ) ഇന്ന് ( ജൂൺ 15) വൈകിട്ട് 5 മണിക്ക് ഉയർത്തും. ഇരു ഡാമുകളുടെയും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. (ജില്ലാ ഇൻഫർമേഷൻ ഓഫീസർ, 15.06.2025, 02.03PM )

date