Post Category
ഗവ. ഐടിഐ കുറുമാത്തൂരിൽ പ്രവേശനം
ഗവ. ഐടിഐ കുറുമാത്തൂരിൽ കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള എൻസിവിടിയുടെ അഫിലിയേഷൻ ലഭിച്ച ട്രേഡുകളിൽ 2025ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ മെക്കാനിക് അഗ്രികൾച്ചറൽ മെഷിനറി, ഇലക്ട്രോണിക്സ് മെക്കാനിക് എന്നീ ട്രേഡുകളിലേക്കുള്ള അപേക്ഷ ഓൺലൈനായി https://itiadmissions.kerala.gov.in/എന്ന പോർട്ടൽ വഴിയോ https://det.kerala.gov.in/ എന്ന വെബ്സൈറ്റ് ലിങ്ക് മുഖേനയോ അപേക്ഷ നൽകാം. അവസാന തീയ്യതി: ജൂൺ 20. ഐടിഐയിലെ ഹെൽപ് ഡെസ്കിലോ 04602 225450, 9048442359 നമ്പറുകളിലോ ബന്ധപ്പെടുക.
date
- Log in to post comments