അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ പ്രവേശനം ആരംഭിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന കേന്ദ്രമായ അസാപ് കേരളയുടെ സംസ്ഥാനത്തെ 16 കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിൽ അമ്പതോളം നൂതന സ്‌കില്‍ കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ നടത്തിവരുന്ന തൊഴില്‍ മേളകള്‍ മുഖേന ജോലി അവസരങ്ങള്‍ ലഭ്യമാക്കും.
ഡി.ജി.സി.എ അംഗീകൃത ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ്, ഗെയിം ഡവലപ്മെന്റ്, ഓഗ്മെന്റഡ് റിയാലിറ്റി , വെർച്വൽ റിയാലിറ്റി ,എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് , ഫിറ്റ്‌നസ് ട്രെയിനര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിംഗ്, അനിമേഷന്‍, ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്നിഷ്യന്‍ എന്നിവയാണ് പ്രധാന കോഴ്‌സുകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചോ അല്ലെങ്കില്‍ www. csp.asapkerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ പ്രവേശനം നേടാം. ഫോൺ: 9495999780.
- Log in to post comments