Post Category
പന്ന്യന്നൂര്‍ ഗവ.ഐ.ടി.ഐ പ്രവേശനം
പന്ന്യന്നൂര്‍ ഗവ.ഐ.ടി.ഐ യില്‍ ഡ്രാഫ്ട്സ്മാന് സിവില്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന് (രണ്ടു വര്‍ഷം), വെല്‍ഡര്‍ (ഒരു വര്‍ഷം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം പ്രിന്റൗട്ട്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം തൊട്ടടുത്തുള്ള ഗവ. ഐ.ടി.ഐ യില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകണം. വനിതകള്‍ക്ക് 30 ശതമാനം സീറ്റ് സംവരണമുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 20. ഫോണ്‍: 0490-2318650, 8075547598, 8547202116
date
- Log in to post comments