Post Category
കാഞ്ഞിരപ്പുഴ ഡാം : ഒരു സ്പിൽവെ ഷട്ടർ അഞ്ചു സെന്റീമീറ്റർ തുറന്നു
കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒരു സ്പിൽവെ ഷട്ടർ ഇന്ന് (ജൂണ്‍ 13) ഉച്ചയ്ക്ക് രണ്ടുമണിക്ക് അഞ്ച് സെന്റീമീറ്റർ തുറന്നതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയിലെ വെള്ളത്തിന്റെ അളവ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴയുടെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.20 മീറ്ററാണ്.
date
- Log in to post comments