Post Category
ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് ജൂൺ 21 മുതല്‍; പാലക്കാട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് ജൂണ്‍ 23 ന്
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡീലിമിറ്റേഷൻ കമ്മീഷന് ലഭിച്ച പരാതികളിന്മേലുള്ള ഹിയറിങ് ജൂൺ 21-ന് തുടങ്ങും. വിവിധ ജില്ലകളെ മൂന്ന് മേഖലകളായി തിരിച്ചാണ് കമ്മീഷൻ ഹിയറിങ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഹിയറിങുകൾ നടക്കുക. ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനത്തെക്കുറിച്ചുള്ള പരാതിക്കാരെ മാത്രമാണ് കമ്മീഷൻ നേരിൽ കേൾക്കുക.
പാലക്കാട് ജില്ലയില്‍ നിന്നുള്ള പരാതികളിന്മേലുള്ള ഹിയറിങ് ജൂണ്‍ 23 ന് ജൂൺ 23-ന് രാവിലെ ഒന്‍പത് മണി മുതൽ എറണാകുളം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും. എറണാകുളം, ആലപ്പുഴ, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലുള്ളവരെയും ഈ ഹിയറിങില്‍ കേൾക്കും. പാലക്കാട് ജില്ലയില്‍ നിന്നും 47 പരാതികളാണ് ഇതു വരെ ലഭിച്ചിട്ടുള്ളത്.
date
- Log in to post comments