Skip to main content

പുതിയ തൊഴിലവസരങ്ങളുമായി മെഗാ ജോബ് ഡ്രൈവ് 21ന്

പാലക്കാട് ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനായി മെഗാ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. റൂഫിങ് ഫാബ്രിക്കേറ്റർ, വെൽഡർ, വെൽഡിങ് ഹെൽപ്പർ, മാനേജർ/അസിസ്റ്റൻ്റ് മാനേജർ, ബിസിനസ് ഡെവലപ്‌മെൻ്റ് ഓഫീസർ, ഫീൽഡ് സെയിൽസ് മാനേജർ, ഫീൽഡ് സെയിൽസ് ഓഫീസർ, സർവീസ് എഞ്ചിനീയർ, പ്രൊഫഷണൽ അക്കൗണ്ടൻ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
പാലക്കാട് ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൽ ജൂൺ 21 ശനിയാഴ്ച രാവിലെ 10 മണിക്ക് അഭിമുഖം നടക്കും.
പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി, ഐടിഐ/ഡിപ്ലോമ യോഗ്യതയുള്ളതും എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾക്ക് മാത്രമാണ് മേളയിൽ പ്രവേശനം. രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും, ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെൻ്ററിൽ നേരിട്ട് ഹാജരാവണം. മുൻപ് സ്വകാര്യ കമ്പനികളിൽ ജോലിക്ക് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളവർ രസീതും ബയോഡേറ്റ കോപ്പിയും ഹാജരാക്കിയാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0491 2505435, 2505204, ഇ-മെയിൽ: deepkd.emp.lbr@kerala.gov.in

date