Post Category
ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം
എളമ്പുലാശ്ശേരിയിലുള്ള ലഫ്. കേണൽ നിരഞ്ജൻ മെമ്മോറിയൽ സർക്കാർ ഐ.ടി.ഐ.യിൽ 2025 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ, പ്ലംബർ എന്നീ ട്രേഡുകളിലേക്കാണ് പ്രവേശനം. അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. itiadmission.kerala.gov.in എന്ന വെബ്സൈറ്റ് വഴി ജൂൺ 20 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപയാണ്. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം അസൽ രേഖകളുമായി ഏതെങ്കിലും സർക്കാർ ഐ.ടി.ഐ.യിൽ എത്തി ജൂൺ 24-നകം സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കണം. റാങ്ക് ലിസ്റ്റ് ജാലകം പ്രവേശന പോർട്ടലിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9447622946, 9495017973.
date
- Log in to post comments