Skip to main content

ഇൻ്റേൺമാരെ  നിയമിക്കുന്നു

വിജ്ഞാന കേരളം  ജില്ലാ മിഷൻ പ്രോജക്ട് മാനേജ്മെൻ്റ് യൂണിറ്റിന് കീഴിൽ ഇൻ്റേൺമാരെ  നിയമിക്കുന്നു. മാനേജ്മെൻ്റ് , നരവംശ ശാസ്ത്രം, സോഷ്യൽ വർക്ക്, പോളിസി സ്റ്റഡീസ് ആൻ്റ് ഡവലപ്പ്മെന്റ്, ലോക്കൽ ഗവേണൻസ്  തുടങ്ങിയ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും സ്ട്രീമിൽ ബി ടെക് ബിരുദം. ഒരു വർഷത്തേക്കാണ് നിയമനം.  ജില്ലാ -ബ്ലോക്ക്  പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയോട് ചേർന്ന് പ്രവർത്തിക്കാൻ തയ്യാറുള്ളവരായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15000 രൂപ അലവൻസായി ലഭിക്കും. ഇതിനു പുറമെ  ഇൻ്റേൺഷിപ്പ് കാലാവധി  ഒരു കോഴ്സായി പരിഗണിച്ച്  വിജ്ഞാന കേരളം കോഴ്സ് സർട്ടിഫിക്കറ്റും അനുവദിക്കും. 
അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 10.  വിശദ വിവരങ്ങൾക്ക്  https://vijnanakeralam.kerala.gov.in/ 
സന്ദർശിക്കുക.
 

date