Skip to main content

വായനാ പക്ഷാചരണത്തിന് ജൂണ്‍ 19 ന് തുടക്കമാകും

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വായന പക്ഷാചരണത്തിന്റെ ഭാഗമായി ജൂണ്‍ 19 മുതല്‍ ജൂലൈ ഏഴ് വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 19 ന് ജില്ല, താലൂക്ക്, ലൈബ്രറി തലങ്ങളില്‍ ഉദ്ഘാടന പരിപാടിയും പി.എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിക്കും. 22 ന് ജി ശങ്കരപ്പിള്ളയുടെ ജന്മദിനത്തില്‍ അനുസ്മരണ പരിപാടികള്‍, 24, 25 തീയതികളില്‍ ഗ്രന്ഥശാലാ പരിധിയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍, 26 ന് ഗ്രന്ഥശാലകളില്‍ ലഹരി വിരുദ്ധ സദസ്സ്, 27, 28, 29 തീയതിയില്‍ സംസ്ഥാന വായനാമത്സര പുസ്തകങ്ങളെ പരിചയപ്പെടുത്തല്‍ എന്നിവ നടക്കും. 30 ന് ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ജന്മദിനത്തില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ജൂലൈ ഒന്നിന് പി കേശവദേവ് ചരമദിനം, പൊന്‍കുന്നം വര്‍ക്കി ജന്മദിനം, എന്‍.പി മുഹമ്മദ് ജന്മദിനം അനുസ്മരണം എന്നിവ നടക്കും. ജൂലൈ രണ്ടിന് പെന്‍കുന്നം വര്‍ക്കിയുടെ ചരമദിനത്തില്‍ അനുസ്മരണം, ജൂലൈ മൂന്നിന് മലബാര്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവായ കെ ദാമോദരന്‍ അനുസ്മരണ പരിപാടി എന്നിവ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും സംഘടിപ്പിക്കും. ജൂലൈ നാലിന് വി സാംബശിവന്‍, ജൂലൈ അഞ്ചിന് വൈക്കം മുഹമ്മദ് ബഷീര്‍, തിരുനെല്ലൂര്‍ കരുണാകരന്‍ അനുസ്മരണ പരിപാടികള്‍, വൈക്കം മുഹമ്മദ് ബഷീര്‍ കൃതികളെ അടിസ്ഥാനമാക്കി എല്ലാ ലൈബ്രറികളിലും റീഡിംഗ് തിയറ്റര്‍ എന്നിവ സംഘടിപ്പിക്കും. ജൂലൈ ആറിന് ഗ്രന്ഥശാലകളില്‍ മുതിര്‍ന്നവര്‍ക്കുള്ള വായനാമത്സരം സംഘടിപ്പിക്കും. ജൂലൈ ഏഴിന് ഐ.വി.ദാസിന്റെ ജന്മദിനത്തില്‍ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഐ.വി ദാസ് അനുസ്മരണവും താലൂക്ക് തല സമാപന പരിപാടികളും നടത്തും. അന്നേദിവസം സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള വായനാമത്സരവും നടക്കും.

പരിപാടിയുടെ നടത്തിപ്പിനായി ചേര്‍ന്ന ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വി.കെ പ്രകാശിനി അധ്യക്ഷയായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്‌സി. കമ്മിറ്റി അംഗം എം.കെ രമേഷ്‌കുമാര്‍, ടി പ്രകാശന്‍, ഇ.പി.ആര്‍ വേശാല, പി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date