ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്തു
തലശ്ശേരി നഗരസഭ 2024 - 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്തു. തലശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എം ജമുനാ റാണി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ സംരംഭത്തിന്റെ ഭാഗമായണ് തദ്ദേശസ്വയംഭരണ വകുപ്പ്, ഹരിതകര്‍മ്മ സേന, ശുചിത്വ മിഷന്‍ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചത്. മാലിന്യ സംസ്‌കരണത്തെ കൂടുതല്‍ സുസ്ഥിരമാക്കുന്നതിനും വീടുകളിലെ ഭക്ഷ്യ മാലിന്യ സംസ്‌കരണം എളുപ്പമാക്കാനുമാണ് ബൊക്കാഷി ബക്കറ്റുകള്‍ ഉപയോഗിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ കൃഷി പ്രോത്സാഹിപ്പിക്കാനും മണ്ണിന്റെ ഗുണനിലവാരവും വിളവും വര്‍ദ്ധിപ്പിക്കാനും ബൊക്കാഷി സാങ്കേതികവിദ്യ വലിയ സഹായകമാകും. തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ എം.വി ജയരാജന്‍ അധ്യക്ഷനായി. നഗരസഭയിലെ മികച്ച കര്‍ഷകരെ പരിപാടിയില്‍ ആദരിച്ചു. കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ സ്ഥിരം സമിതി അംഗങ്ങളായ ഷബാന ഷാനവാസ്, ടി.കെ സാഹിറ, എന്‍ രേഷ്മ, സി സോമന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ റാഷിദ ടീച്ചര്‍, സി.ഒ.ടി. ഷബീര്‍, അഡ്വ. കെ.എം ശ്രീശന്‍, ലിജേഷ്.കെ, എന്‍.മോഹനന്‍, കെ.വി അന്‍സാരി, ബി.ഷംസുദ്ദീന്‍, തലശ്ശേരി നഗരസഭ സെക്രട്ടറി എന്‍ സുരേഷ് കുമാര്‍, തലശ്ശേരി ക്ലീന്‍ സിറ്റി മാനേജര്‍ ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments