ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് : അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന 2025 ജൂലൈ സെഷനിലെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ക്ക് 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. ഒരു വര്‍ഷമാണ് ഡിപ്ലോമ പ്രോഗ്രാമിന്റെ കാലാവധി. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ്' നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലാമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും.
https://app.srecc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ജൂണ്‍ 30. വെബ്‌സൈറ്റ്: www.srecc.in.
മലപ്പുറം ജില്ലയിലെ പഠനകേന്ദ്രം: യോഗ അസോസിയേഷന്‍ ഓഫ് കേരള, ചെന്ത്രത്തില്‍ വീട്, തിരൂര്‍ക്കാട് പി. ഒ മലപ്പുറം, പിന്‍-679321. ഫോണ്‍: 9846509735.
- Log in to post comments