Skip to main content

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് -അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്(ഡിഎഎം) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവോ തത്തുല്യയോഗ്യത ഉള്ളവര്‍ക്കോ അപേക്ഷിക്കാം. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായവുമുണ്ട്. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാംപിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ. തിരുവനന്തപുരം- 33. https://app.srccc.in/register എന്ന ലിങ്ക് മുഖേനയും അപേക്ഷിക്കാം. അവസാന തിയതി: ജൂലൈ 20. വെബ്‌സൈറ്റ്:www.srccc.in. ഫോണ്‍: 0471 2570471, 9846033001.

 

date