ഇ.പി.എഫ്-ഇ.എസ്.ഐ സംയുക്ത അദാലത്ത് ജൂണ്‍ 27ന് വണ്ടിപ്പെരിയാറില്‍
ഇടുക്കി ജില്ലയിലുള്ള തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന ബോധവല്‍കരണപരിപാടിയും പരാതി പരിഹാര അദാലത്തുമായ നിധി ആപ്‌കെ നികാത് 2.0 ജൂണ്‍ 27 ന് രാവിലെ 9 മുതല്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹാളില്‍ നടക്കും. വാഴൂര്‍ സോമന്‍ എം.എല്‍.എ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പരാതികള്‍ മൂന്നാര്‍ ഇ.പി.എഫ് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഈ മാസം 24 മുന്‍പ് സമര്‍പ്പിക്കണം. ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഓഫീസിലും സമര്‍പ്പിക്കണം. 27ന് നേരിട്ട് ഹാജരായി സമര്‍പ്പിക്കുന്ന പരാതികളും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9497401056, 8921247470(ഇ.എസ്.ഐ.സി), 8129683344 (ഇ. പി.എഫ്)
- Log in to post comments