Skip to main content

ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: ഹിയറിംഗ് ജൂൺ 21 മുതൽ തൃശ്ശൂർ ജില്ലയുടെ ഹിയറിംഗ് 23ന് എറണാകുളത്ത്

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷന് പരാതി സമർപ്പിച്ചവരുടെ  ഹിയറിംഗ് ജൂൺ 21ന് ആരംഭിക്കും. ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ചാണ്  കമ്മീഷൻ ഹിയറിംഗ് നടത്തുന്നത്. തൃശൂർ ജില്ലയുടെ ഹിയറിങ്ങ് ജൂൺ 23 രാവിലെ ഒൻപത് മുതൽ എറണാകുളം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തും.

തൃശൂർ ജില്ലയിൽ ആകെ 82 പരാതികളാണുള്ളത്. എറണാകുളം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോട്ടയം ജില്ലകളിലെ പരാതിക്കാർക്കും 23ന് എറണാകുളം ഗസ്റ്റ് ഹൗസിൽ തന്നെയാണ് ഹിയറിംഗ്. ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷൻ നേരിൽ കേൾക്കുക.

date