Skip to main content

മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു, വീടുകൾക്ക് നാശനഷ്ടം

അതിശക്തമായ മഴയിൽ പയ്യന്നൂർ താലൂക്കിൽ കനത്ത നാശ നഷ്ടം. കുറ്റൂർ വില്ലേജിൽ നെല്ലിയാട് സി.പി ബാബുരാജിന്റെ കിണർ ഇടിഞ്ഞു താഴ്ന്നു. വെള്ളൂർ വില്ലേജിലെ 40-ാം വാർഡ് കാരയിലെ എം യശോദയുടെ വീട് മഴയിൽ ഭാഗികമായി തകർന്നു. രാമന്തളി വില്ലേജ് രാമന്തളി ബാങ്കിനടുത്ത് ശാന്തയുടെ വീടിന് മുകളിൽ പ്ലാവ് പൊട്ടി വീണ് ഭാഗിക നഷ്ടം സംഭവിച്ചു. കോറോം വില്ലേജിലെ വെള്ളം കയറിയ വീടുകളിൽ താമസിക്കുന്നവർ ബന്ധുവീടുകളിലേക്ക് മാറുന്നതിന് നിർദേശം നൽകി. കോറോം നോർത്തിലെ കെ വിനോദിന്റെ മതിൽ ശക്തമായ മഴയിൽ  ഇടിഞ്ഞു വിണു. കുഞ്ഞിമംഗലം വില്ലേജിൽ കണ്ടംകുളങ്ങരയിൽ ശക്തമായ മഴയിൽ പരേതനായ മയിലഞ്ചേരി കുഞ്ഞിരാമന്റെ വീട് ഭാഗികമായി തകർന്നു.

കനത്ത മഴയിൽ തലശ്ശേരി പടുവിലായി വില്ലേജിലെ വണ്ണാന്റ മെട്ടയിൽ അഷ്റഫ്, മുസ്തഫ ചാലിക്കണ്ടി എന്നിവരുടെ ഉടമസ്ഥതയിലുള്ള തായ് കോട്ടേജ് ക്വാർട്ട്സിന്റെ പിറകിൽ മതിൽ ഇടിഞ്ഞു വീണ് കെട്ടിടത്തിന് നാശനഷ്ടമുണ്ടായി

date